#accident | സ്കൂട്ടർ ഓട്ടോയിൽ ഇടിച്ച് നവവരന്‍റെ മരണം; അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

#accident | സ്കൂട്ടർ ഓട്ടോയിൽ ഇടിച്ച് നവവരന്‍റെ മരണം; അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
Dec 18, 2024 04:10 PM | By VIPIN P V

എറണാകുളം: ( www.truevisionnews.com ) തൃപ്പൂണിത്തുറ എരൂര്‍ റോഡിൽ നവവരന്‍റെ മരണത്തിനിടയാക്കിയ അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.

ചൊവ്വാഴ്ച രാത്രി സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ചാണ് ചെമ്പ് ബ്രഹ്മമംഗലം കണ്ടത്തിൽ വീട്ടിൽ വേണുഗോപാലിന്‍റെ മകൻ വിഷ്ണു വേണുഗോപാൽ (31) മരിച്ചത്.

ഭാര്യ കുറവിലങ്ങാട് മരങ്ങാട്ടുപിള്ളി സ്വദേശിനി ആര്യയെ തലയ്ക്ക് ഗുരുതര പരിക്കുകളോടെ എറണാകുളം മെഡിക്കല്‍ സെന്‍ററിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇക്കഴിഞ്ഞ നാലിനാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഓട്ടോയിലിടിച്ചാണ് അപകടം.

ഓട്ടോയിടിച്ചശേഷം ഇരുവരും റോഡിൽ വീഴുന്നതും ദൃശ്യങ്ങളിലുണ്ട്. ഇറക്കത്തിലായതിനാൽ അത്യാവശ്യം വേഗതയിലായിരുന്നു വാഹനം പോയിരുന്നതെന്നും സിസിടിവി ദൃശ്യത്തിൽ കാണാം.

എരൂര്‍ ഗുരു മഹേശ്വര ക്ഷേത്രത്തിന് സമീപമുള്ള പാലത്തിന്‍റെ ഇറക്കത്തിൽ രാത്രി 7.30ഓടെയായിരുന്നു അപകടം.

എറണാകുളത്ത് രണ്ട് സ്ഛാപനങ്ങളിലായാണ് ഇറുവരും ജോലി ചെയ്യുന്നത്. ജോലി കഴിഞ്ഞ് ഒന്നിച്ച് ബ്രഹ്മമംഗലത്തേക്കുള്ള വീട്ടിലേക്ക് പോകുന്നതിനിടെയാണ് ദാരുണമായ അപകടമുണ്ടായത്.

അപകടത്തിൽ ഹിൽപ്പാലസ് പൊലീസാണ് കേസെടുത്തിട്ടുള്ളത്.

വിഷ്ണുവിന്‍റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ബുധനാഴ്ച പോസ്റ്റ്‍മോര്‍ട്ടം പൂര്‍ത്തിയായശേഷം ബന്ധുക്കള്‍ക്ക് വിട്ട് നൽകും.

#Death #Navavara #being #hit #by #scooter #auto #CCTV #footage #accident #out

Next TV

Related Stories
#arrest | ചെക് പോസ്റ്റിൽ വാഹനങ്ങൾ തടഞ്ഞ് പരിശോധന; ബസിൽ കടത്തുകയായിരുന്ന 6.8 ലക്ഷം രൂപയുമായി യുവാവ് പിടിയിൽ

Dec 18, 2024 09:57 PM

#arrest | ചെക് പോസ്റ്റിൽ വാഹനങ്ങൾ തടഞ്ഞ് പരിശോധന; ബസിൽ കടത്തുകയായിരുന്ന 6.8 ലക്ഷം രൂപയുമായി യുവാവ് പിടിയിൽ

മഞ്ചേശ്വരം ചെക് പോസ്റ്റിൽ വാഹനങ്ങൾ തടഞ്ഞ് പരിശോധന നടത്തിയ പൊലീസ് സംഘം ബസിലെത്തിയ യാത്രക്കാരുടെ ബാഗുകൾ വിശദമായി...

Read More >>
#arrest |  ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം, കോഴിക്കോട്  രണ്ട്  പേർ പിടിയിൽ

Dec 18, 2024 09:54 PM

#arrest | ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം, കോഴിക്കോട് രണ്ട് പേർ പിടിയിൽ

എസ്എംഎസ് പോലീസ് സംഘമാണ് ഒളിവിൽ ആയിരുന്ന രണ്ടുപേരെയും കസ്റ്റഡിയിലെടുത്തത്....

Read More >>
#kappa | കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി  ജില്ലയിൽ നിന്നും പുറത്താക്കി

Dec 18, 2024 09:44 PM

#kappa | കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി

ജില്ലാ പൊലീസ് മേധാവി ഷാഹുല്‍ ഹമീദിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ്...

Read More >>
#death |  ശബരിമലക്ക് പോയി തിരിച്ചു വരുന്നതിനിടെ ന്യൂ മാഹി സ്വദേശി മരിച്ചു

Dec 18, 2024 08:42 PM

#death | ശബരിമലക്ക് പോയി തിരിച്ചു വരുന്നതിനിടെ ന്യൂ മാഹി സ്വദേശി മരിച്ചു

മൃതദേഹം കൊച്ചി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം...

Read More >>
#accident |  ശബരിമല തീർഥാടകരുടെ വാഹനങ്ങൾ കൂട്ടിയിടിച്ചു; ആർക്കും പരിക്കില്ല

Dec 18, 2024 08:20 PM

#accident | ശബരിമല തീർഥാടകരുടെ വാഹനങ്ങൾ കൂട്ടിയിടിച്ചു; ആർക്കും പരിക്കില്ല

നിലയ്ക്കലിൽ നിന്നും തീർഥാടകരുമായി പമ്പയിലേക്ക് വന്ന മൂന്ന് വാഹനങ്ങളാണ്...

Read More >>
Top Stories